02:08am 13 November 2026
NEWS
ലോക പരിസ്ഥിതി ദിനാചരണം
05/06/2026  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക പരിസ്ഥിതി ദിനാചരണം

കാക്കനാട്  :എറണാകുളം ജുവനേൽ ജസ്റ്റിസ് ബോർഡും  കാക്കനാട് ഒബ്സർവേഷൻ  ഹോം ഫോർ ബോയ്സും സംയുക്തമായി പരിസ്ഥിതി ദിനചാരണം നടത്തി. ജില്ലാ ജെജെബി മജിസ്ട്രേറ്റ്  രോഹിത് നന്ദകുമാർ മരം നട്ടു ഉദ്‌ഘാടനം ചെയ്തു. ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപിന് പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ഗൗരവത്തോടെ സമൂഹം ഊന്നൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.അഡ്വ ശ്രീജ കെ എസ്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളേജ് മലയാളം ഡിപ്പാർട്ടമെന്റ് എച്ച്ഒഡി ഡോ സുമി ജോയ് ഒലിയപ്പുറം  പരിസ്ഥിതി ബോധവകരണ ക്ലാസ്സെടുത്തു.
ജെജെബി മെമ്പർ പി നളിനി ,കാവൽ കേസ് വർക്കർമാരായ ബിനിഷ ഡി , മീര എം , ഒബ്സെർവെസ്ഷൻ ഹോം സുപ്രണ്ട് സിനി പി.എസ് , ഒബ്സെർവെസ്ഷൻ ഹോം കൗൺസിലർ മാത്യൂസ് കെ സി എന്നിവർ സംസാരിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img